Posted On
date_range Updated On
date_range ബിഹാറിൽ മാധ്യമപ്രവർത്തകന് വെടിവെപ്പിൽ ഗുരുതര പരിക്ക്
സിവാൻ: ബിഹാറിലെ സിവാൻ ജില്ലയിൽ മാധ്യമപ്രവർത്തകന് വെടിയേറ്റതായി പൊലീസ്. മാധ്യമപ്രവർത്തകൻ രാജേഷ് അനിലിനാണ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റത്.
രാജേഷ് അനിൽ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിവാനിലെ മഹാരാജ്ഗഞ്ചിൽ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് രാജേഷ് അനിൽ അക്രമിക്കപ്പെടുന്നത്. സമാന രീതിയിൽ 2017ലും അദ്ദേഹത്തെ ചിലർ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.