ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന് മകളെ താഴേക്കെറിഞ്ഞ് യുവതി

ബംഗളൂരു: നാലുവയസുകാരിയായ മകളെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് യുവതി. ബംഗളൂരുവിലാണ് സംഭവം. കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്നാണ് 29വയസുകാരി മകളെ പുറത്തേക്കെറിഞ്ഞത്. കുഞ്ഞ് തൽക്ഷണം മരിച്ചു. നോർത്ത് ബംഗളൂരുവിലെ എസ്.ആർ നഗറിലെ അപാർട്ട്‌മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ താഴോട്ട് എറിഞ്ഞ ശേഷം യുവതി എടുത്ത് ചാടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ബന്ധുക്കളാണ് യുവതിയെ പിടിച്ചുമാറ്റിയത്.

യുവതി കുഞ്ഞിനെ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ആദ്യം പരിസരവാസികൾ കരുതിയത് കുട്ടി കാലുതെറ്റി വീണെന്നാണ്. പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അമ്മയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന നിഗമനത്തിൽ എത്തിയത്.

നാലു വയസുകാരിക്ക് കേൾവിയും സംസാരശേഷിയും കുറവായിരുന്നുവെന്നും ഇതുമൂലം യുവതി വിഷാദാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദന്ത ഡോക്ടറാണ് യുവതി. ഭർത്താവ് സോഫ്റ്റ്‌വെയർ എൻജിനീയറുമാണ്. യുവതിക്കെതിരേ ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായും എന്തെങ്കിലും മാനസികരോഗമുണ്ടെങ്കിൽ അത് കോടതിയിൽ തെളിയിക്കേണ്ടിവരുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ആർ. ശ്രീനിവാസ ഗൗഡ പറഞ്ഞു.

Tags:    
News Summary - Bengaluru Woman throws her child to death from fourth floor, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.