മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും പോറ്റാനായി മോഷണം തൊഴിലാക്കിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: മൂന്നു ഭാര്യമാരെയും ഒമ്പതുമക്കളെയും സംരക്ഷിക്കാൻ മോഷണം തൊഴിലാക്കിയ 36കാരനെ അറസ്റ്റ് ചെയ്ത് ​ബംഗളുരു പൊലീസ്. ബാബാജാൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ ബംഗളൂരു പൊലീസ് കേസെടുത്തു.

കുടുംബം പോറ്റാനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും നന്നായി നോക്കിയിരുന്നു യുവാവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇതടക്കം എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.

Tags:    
News Summary - Bengaluru man becomes thief to maintain 3 wives, 9 children, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.