ബംഗളൂരു: ഭീമാതിറിന്റെ കൊലയാളിയായ ബാഗപ്പ ഹരിജനെ അക്രമികൾ ക്രൂരമായി കൊലപ്പെടുത്തി. വിജയപുരയിലെ മദീന നഗറിൽ ചൊവ്വാഴ്ച രാത്രി ബാഗപ്പയെ മുഖത്തും തലയിലും മാരകായുധങ്ങൾ കൊണ്ട് വെട്ടിയാണ് കൊന്നത്. നേരത്തേ ബാഗപ്പ ഹരിജന്‍ കോടതി വളപ്പിനുള്ളിൽ വെടിയേറ്റിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു.
ജയപുരയിലെ മദീന നഗറിൽ വാടക വീട്ടിലാണ് ബാഗപ്പ താമസിച്ചിരുന്നത്. രാത്രി പത്തോടെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അക്രമികൾ പെട്ടെന്ന് വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. വിജയപുര ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ബാഗപ്പ ഹരിജന്റെ കൊലയാളികളെ കണ്ടെത്താൻ എ.എസ്.പി രാമനഗരയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ബാഗപ്പ ഹരിജൻ നിരവധി കൊലപാതക കേസുകളിൽ അടക്കം പ്രതിയായിരുന്നു. കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് നല്ല ജീവിതം ആരംഭിക്കാനുള്ള ആഗ്രഹം ബാഗപ്പ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.