പിടിയിലായ രമേശൻ
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണശ്രമം; യുവാവ് പിടിയിൽ
കോതമംഗലം: അയ്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശനെയാണ് (27) കോതമംഗലം പൊലീസ് പിടികൂടിയത്. പുലർച്ച മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറിയപ്പോൾ ആളുകളുടെ ശ്രദ്ധയിൽപെട്ടതോടെ ഓടിമറഞ്ഞു. തുടർന്ന് പൊലീസ് ടീമായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എസ്.എച്ച്.ഒ ബേസിൽ തോമസ് എസ്.എമാരായ ജോർജ്, മാർട്ടിൻ, എ.എസ്.ഐമാരായ റെജി, രഘുനാഥ്, മുഹമ്മദ്, എസ്.സി.പി.ഒമാരായ നിഷാന്ത്, ഷക്കീർ, ശ്രീജിത്, മെറ്റിൽഡ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.