നീഷ്, സാബു
Posted On
date_range Updated On
date_range കടം നൽകിയ പണം ചോദിച്ചതിന് വധശ്രമം; രണ്ടുപേർ പിടിയിൽ
കല്ലമ്പലം: കടം നൽകിയ പണം തിരികെ ചോദിച്ച വ്യക്തിക്ക് നേരെ വധശ്രമം; രണ്ടുപേർ പിടിയിൽ. നാവായിക്കുളം കണ്ണങ്കരക്കോണം ചരുവിള പുത്തൻ വീട്ടിൽ അനീഷ്, കുമ്മിൾ പുള്ളുപണ പാറവിള വീട്ടിൽ സാബു എന്നിവരാണ് പിടിയിലായത്. നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ മേലെ കൈപ്പട വീട്ടിൽ പ്രശോഭനനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രശോഭനൻ അനീഷിന് പണം കടം നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം നടത്തിയത്. പ്രതികൾക്കെതിരെ കല്ലമ്പലം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.