വധശ്രമക്കേസ്​: ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ

കൊച്ചി: മുളവുകാട് ബോൾഗാട്ടി ജങ്ഷനിൽ ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കഴിഞ്ഞ 15നായിരുന്നു സംഭവം.

ബോൾഗാട്ടി സ്വദേശിയായ ശ്രാവണിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബോൾഗാട്ടി സ്വദേശി പണ്ടാരപ്പറമ്പിൽ ശരത് ബാബുവാണ്​ (37) അറസ്​റ്റിലായത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

തർക്കത്തിനിടെ ബൈക്കിെൻറ പെട്രോൾ ട്യൂബ് ഊരി തീ കൊളുത്തുകയായിരുന്നു. ശ്രാവൺ ചാടി രക്ഷപ്പെട്ടു. ഒളിവിൽപോയ പ്രതിയെ ഇടക്കൊച്ചി ഭാഗത്തുള്ള ബന്ധുവീട്ടിൽനിന്നാണ് അറസ്​റ്റ്​ ചെയ്​തത്​. നിരവധി കഞ്ചാവ് കേസിലും സ്ത്രീകൾക്കെതിരായ അതിക്രമക്കേസിലും ഇയാൾ പ്രതിയാണെന്ന് മുളവുകാട് പൊലീസ് പറഞ്ഞു. സെൻട്രൽ എ.സി.പി ലാൽജി, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ടെലക്സ്മോൻ, സി.പി.ഒമാരായ രാജേഷ്, അരുൺ ജോഷി, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempted murder case: absconding accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.