ബാറിലുണ്ടായ തർക്കത്തെ തുടർന്ന് വധശ്രമം: മൂന്നാം പ്രതി അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി: ബാ​റി​ലെ വെ​യ്റ്റ​റാ​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലെ വി​രോ​ധം കാ​ര​ണം, യു​വാ​വി​ന്റെ ത​ല​യ​ടി​ച്ചു​പൊ​ട്ടി​ച്ച കേ​സി​ൽ ഒ​രു പ്ര​തി​യെ​ക്കൂ​ടി കീ​ഴ്‌​വാ​യ്‌​പൂ​ര്​ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തേ ര​ണ്ട് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ക്രി​സ്മ​സ് ദി​വ​സം വൈ​കീ​ട്ട് നാ​ലോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

ഗോ​കു​ലം സു​മേ​ഷ് എ​ന്ന സു​മേ​ഷി‌​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. പു​റ​മ​റ്റം മ​ഠ​ത്തും​ഭാ​ഗം തെ​ക്കേ​ക്ക​ര വാ​ലു​കാ​ലാ​യി​ൽ ആ​ദ​ർ​ശ് വി. ​രാ​ജി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ പു​റ​മ​റ്റം വെ​ള്ളി​ക്കു​ളം മാ​മ്പേ​മ​ൺ ഒ​റ്റ​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ സോ​ജി (24), വെ​ള്ളി​ക്കു​ളം കാ​വു​ങ്ക​ൽ കോ​ള​നി​യി​ൽ ച​വ​ർ​ണ​ക്കാ​ട് വീ​ട്ടി​ൽ വി​നീ​ത് (26) എ​ന്നി​വ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 25ന് ​വൈ​കീ​ട്ട് ആ​റോ​ടെ മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ പോ​യ സു​മേ​ഷി​നെ, അ​ണി​മ​പ്പ​ടി​യി​ലേ​ക്ക് തി​രി​യു​ന്ന ബൈ​പാ​സ് ജ​ങ്​​ഷ​ന് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി​യ നാ​ലു​പേ​ര​ട​ങ്ങി​യ സം​ഘം ക​മ്പും ക​ല്ലും കൊ​ണ്ട് ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചെ​ന്നാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempted murder after dispute in bar: 3rd accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.