പൊലീസിനുനേരെ കൈയേറ്റ ശ്രമം: ഒരാള്‍ അറസ്റ്റിൽ

കിടങ്ങൂർ: പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിടങ്ങൂർ വടുതപ്പടി പാറക്കാട്ടുവീട്ടില്‍ ജി. ഗീരിഷ് കുമാറിനെയാണ് (52) കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ സെന്‍റ് മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുന്നതിനിടെ ഇയാള്‍ പൊലീസ് ജീപ്പിന്‍റെ ബോണറ്റ് തല്ലിത്തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് പൊലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.ആര്‍. ബിജു, എസ്.ഐ കെ.വി. പത്രോസ്, സി.പി.ഒമാരായ ജോസ് ചന്ദർ, സി.ജി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Attempted attack on police: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.