യുവതിയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് രക്ഷപ്പെടുന്ന
ആൾ (സി സി ടി വി ദൃശ്യം)
Posted On
date_range Updated On
date_range മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം
എടപ്പാൾ: കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. എടപ്പാൾ തലമുണ്ടയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ മാലയാണ് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ചത്. യുവതി നിലവിളിച്ച് ഓടിയതോടെ ബൈക്കിൽ എത്തിയ ആൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതിയെ എടപ്പാളിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ ഡിവൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.