പ്രശോഭ്
Posted On
date_range Updated On
date_range യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, ഒരാൾ അറസ്റ്റിൽ
അഞ്ചൽ: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വടമൺ കോമളം സ്വദേശി പ്രശോഭ് (28) ആണ് അറസ്റ്റിലായത്. ഭാരതീപുരം സ്നേഹാരം സ്വദേശി ഹരിപ്രസാദിനെ (24) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഹരിപ്രസാദിന്‍റെ സഹോദരനും പ്രശോഭിന്‍റെ കുടുംബവും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം സന്ധ്യയോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്.
നെഞ്ചില്‍ കുത്തേറ്റ ഹരിപ്രസാദിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.