നിസാം, ഷിഹാബ്
കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിസംഘത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ കൂടി പിടിയിലായി. കരുനാഗപ്പള്ളി കോഴിക്കോട് തോട്ടുകര പടീറ്റതിൽ നിസാം(38), കോഴിക്കോട് പുത്തൻകുളങ്ങര ഷിഹാബ് (33) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കരുനാഗപ്പളളി കോഴിക്കോട് എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് തിരുവോണദിവസം വെളുപ്പിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ അക്രമിസംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പിറകെ വന്ന് നിരന്തരം ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിൽ രാംരാജ് സുമേഷിന്റെ പക്ഷം ചേർന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.