Posted On
date_range Updated On
date_range തിളക്കുന്ന കഞ്ഞിയിൽ തല മുക്കി യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ചാലക്കുടി: തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ (30) ആണ് വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച യുവതി സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തിൽപിടിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡെറിൻ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.