വയോധികനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനെ (57) ആണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പൂഞ്ഞാർ സ്വദേശിയായ 65കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. പൂഞ്ഞാർ ടൗൺ ഭാഗത്ത് കാലിത്തീറ്റ കച്ചവടം നടത്തിവന്നിരുന്ന വയോധികനെ കടയിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും മർദിക്കുകയും കൈയിൽ കിടന്നിരുന്ന സ്റ്റീൽ വള ഊരി മുഖത്തിനിട്ട് ഇടിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വി.വി. വിഷ്ണു, ഇക്ബാൽ, അജ്മൽ ഖാൻ, സി.പി.ഒമാരായ കെ.സി. അനീഷ്, അജേഷ് കുമാർ, ശരത് കൃഷ്ണദേവ്, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to kill an elderly person; A middle-aged man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.