അഭിഷേക് റോയി
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക് റോയിയെയാണ് (22) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 25ന് വൈകീട്ട് ഏഴിനായിരുന്നു സംഭവം. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് മടങ്ങിയ മുൻപരിചയമുണ്ടായിരുന്ന യുവതിയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറിൽ കയറ്റുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം യുവതി എതിർത്തതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നാലെ സ്കൂട്ടർ വെട്ടിച്ച് യുവതിയെ താഴെയിട്ട് കടന്നുകളയുകയായിരുന്നു. മണ്ണഞ്ചേരി എസ്.എച്ച്.ഒ പി.കെ. മോഹിത്, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസി. സബ് ഇൻസ്പെക്ടർ സിന്ധു, സിവിൽ പൊലീസ് ഓഫിസർ ഷാനവാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.