വീടുകയറി ആക്രമണം: ഒരാൾ അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ. പായിപ്പാട് നാലുകോടി ചക്കാലയിൽ വീട്ടിൽ ജിതിൻ എം. തോമസാണ് (31) പിടിയിലായത്. തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ജിതിൻ.

കഴിഞ്ഞ ആഗസ്റ്റിലാണ് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചത്. ജിതിനും സുഹൃത്തുക്കൾക്കും കഞ്ചാവ് കച്ചവടം ഉണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതാണ് ആക്രമണത്തിന് കാരണം.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ, സി.പി.ഒമാരായ അനീഷ് ജോൺ, സെൽവരാജ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - attack: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.