റിസോർട്ട് നിർമാണ സ്ഥലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമണം

എ​രു​മ​പ്പെ​ട്ടി: പാ​ഴി​യോ​ട്ടു​മു​റി കു​ട​ക്കു​ഴി​യി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ട്​ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​യെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. പാ​ഴി​യോ​ട്ടു​മു​റി കെ.​ആ​ർ തെ​ക്കേ​ട​ത്ത് മ​ന ആ​യു​ർ​വേ​ദി​ക് ഹെ​റി​റ്റേ​ജ് റി​സോ​ർ​ട്ട്​ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​ന്നി​ത്ത​ടം ഐ.​എ​ൻ.​ടി.​യു.​സി യൂ​നി​റ്റി​ലെ 20ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ അ​ക്ര​മം ന​ട​ത്തി​യ​താ​യി മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ ര​ഞ്ജി​ത് കെ. ​ര​ഘു​നാ​ഥ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ സ്ഥ​ല​ത്തെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പാ​ർ​ട്​​ണ​ർ കെ.​ആ​ർ. റെ​ജി​ലി​നെ പി​ടി​ച്ച് ത​ള്ളു​ക​യും തൊ​ഴി​ലാ​ളി​ക​ളാ​യ കൃ​ഷ്ണ​ൻ, മി​ഥു​ൻ എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ കൃ​ഷ്ണ​നും മി​ഥു​നും കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - Attack on the construction site of the resort for demanding rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.