പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഈസ്റ്റ് മാറാടി പുള്ളോർ കുടിയിൽ വീട്ടിൽ വിഷ്ണു വിജയനെയാണ് (26 ) കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കല്ലൂർക്കാട് കടുക്കാഞ്ചിറ ഭാഗത്ത് ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. എസ്.ഐ അബൂബക്കർ സിദ്ദീക്ക്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

സബ് ഇൻസ്പെക്ടർ ടി.കെ. മനോജ്, എ.എസ്.ഐ എഡിസൺ മാത്യൂ, എസ്.സി.പി.ഒ എം.എൻ. ബിനു, സി.പി.ഒമാരായ ജിൻസൺ, സാൻറൂ, ബോബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Attack on police: Suspect in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.