വടക: സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ക്രൂരമായി പീഡിപ്പിച്ചയാളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് (36) ഒളിവിൽ കഴിയുന്നതിനിടെ വടകര പൊലീസ് ബംഗളൂരുവിൽവെച്ച് സാഹസികമായി പിടികൂടിയത്. 12ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് മൃഗീയമായ പീഡനത്തിനിരയായത്.
ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രക്കിടെ പ്രതിയെ പരിചയപ്പെടുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയാവുകയായിരുന്നു.
യുവതി ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നു ഉണ്ടായിരുന്നത്. ഈ സമയങ്ങളിൽ പ്രതിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇസ്തിരിപെട്ടി കൊണ്ട് പൊള്ളിക്കുകയും മൊട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ മൊഴി നൽകി. വിവരമറിഞ്ഞ യുവതി കുട്ടികളുമായി വടകര പൊലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയിരുന്നു.
വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ശേഷം ഡെൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള ചില ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 16നാണ് കേസുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിച്ചത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.