യാസീൻ,നാസിം, റാഫി
കിഴക്കമ്പലം: വടിവാൾ ആക്രമണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. മാറമ്പള്ളി പള്ളിക്കവല മുണ്ടക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസീൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിമറ്റം ഡബിൾ പാലത്തിനുസമീപമാണ് ആക്രമണമുണ്ടായത്.
പെൺസുഹൃത്തിന് സന്ദേശമയച്ചത് ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ ഇവർ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രതികളെ വിവിധയിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ നൗഷാദ്, എസ്.സി.പി.ഒ ടി.എ. അഫ്സൽ സി.പി.ഒമാരായ കെ.എ. സുബീർ, അനിൽകുമാർ, മിഥുൻ മോഹൻ, എം.ആർ. രാജേഷ്, പി.കെ. ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.