ഷി​ബു

പൊലീസിൽ പരാതി നൽകിയതിലെ വിരോധത്തിൽ ആക്രമണം: രണ്ടാം പ്രതി പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടാം​പ്ര​തി​യെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ പി​ടി​കൂ​ടി.

മൈ​നാ​ഗ​പ്പ​ള്ളി കാ​രൂ​ർ​ക്ക​ട​വി​ൽ മ​രി​യാ​ര​ത്തു​കി​ഴ​ക്ക​തി​ൽ ഷി​ബു (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ ഷം​നാ​സ്​ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. ഷി​ബു ശാ​സ്​​താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തൊ​മ്പ​തേ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ ഷാ​ജി​മോ​ൻ, ഷി​ബു, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Assault on complaint against police: 2nd accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.