ഇ​ന്ദ്ര​ജി​ത്ത്,യാ​ദ​വ്,അ​ന​ന്ദു,ദേ​വ​നാ​രാ​യ​ണ​ൻ,രാ​ജേ​ഷ്

ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ തോക്ക് ചൂണ്ടി മർദിച്ചു; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: സ്വ​കാ​ര്യ ബ​സി​ൽ ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​റെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത അ​ഞ്ചു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​മ്പ​നാ​കു​ള​ങ്ങ​ര പു​തു​വ​ൽ വെ​ളി വീ​ട്ടി​ൽ രാ​ജേ​ഷ് (46), മ​ക്ക​ളാ​യ യാ​ദ​വ് (20), ദേ​വ​നാ​രാ​യ​ണ​ൻ (18), ഇ​ന്ദ്ര​ജി​ത്ത് (22), ഇ​വ​രു​ടെ സു​ഹൃ​ത്ത് അ​ന​ന്ദു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.45ഓ​ടെ ആ​ല​പ്പു​ഴ-​മ​ണ്ണ​ഞ്ചേ​രി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​ട്ട​ർ​ഫ്ലൈ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ ഡോ​റി​ന് സ​മീ​പം​നി​ന്ന് യാ​ത്ര ചെ​യ്ത രാ​ജേ​ഷി​നോ​ട് ടി​ക്ക​റ്റെ​ടു​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​ർ പൊ​ന്നാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ റ​സാ​ക്കി​നെ​യാ​ണ് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്.

ബ​സി​ൽ​നി​ന്നി​റ​ങ്ങി​യ​ശേ​ഷം രാ​ജേ​ഷ് മ​റ്റു​ള്ള​വ​രെ​യും കൂ​ട്ടി അ​മ്പ​നാ​കു​ള​ങ്ങ​ര ജ​ങ്​​ഷ​നി​ൽ ബ​സ്​ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ ക​യ​റി യാ​ദ​വ് ഇ​യാ​ളു​ടെ കൈ​വ​ശ​മി​രു​ന്ന എ​യ​ർ​പി​സ്റ്റ​ൽ ചൂ​ണ്ടി റ​സാ​ക്കി​നെ ഭ​യ​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ളും ക​ണ്ട​ക്ട​റെ​യും സു​ഹൃ​ത്ത് വി​ഷ്ണു​വി​നെ​യും മ​ർ​ദി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ​ചേ​ർ​ന്ന്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്‌ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - assault at gunpoint; Five people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.