Posted On
date_range Updated On
date_range 95 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ
ആലുവ: 95 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് അസം സ്വദേശി അബ്ദുൽ റഹ്‌മാൻ ആലുവ ജില്ല ആശുപത്രിക്ക് സമീപത്തുനിന്ന് പിടിയിലായത്.
കുറച്ചുദിവസമായി എക്സൈസ് ഷാഡോ ടീമും കമീഷണർ ടീം അംഗങ്ങളും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.എം.സജീവ് കുമാർ, പ്രിവന്‍റിവ് ഓഫിസർ എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, ബസന്ത്കുമാർ, ടി.പി. ജയിംസ്, ടി.ആർ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.