പ്രതീകാത്മക ചിത്രം

പത്തുവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് കൊന്ന് പെട്ടിയിലാക്കി വഴിയിൽ തള്ളി

ഗുവാഹതി: പത്തുവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി പെട്ടിയിലാക്കി വഴിയിൽ തള്ളി. അസമിലെ ഗുവാഹതിയിലാണ് സംഭവം. കേസിൽ അമ്മ ദിപാലി രാജ്ബോങ്ഷി, കാമുകൻ ജ്യോതിമോയ് ഹലോയ് എന്നിവരെ പൊലീസ് പിടികൂടി.

ക്ലിനിക്ക് ജീവനക്കാരിയായ ദിപാലിയും എജീസ് ഓഫിസ് ജീവനക്കാരനായ ഹലോയും കുട്ടിയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. ഹലോയിയുമായുള്ള ബന്ധത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി രണ്ട് മാസം മുമ്പ് ദിപാലി നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ ജീവിതത്തിന് മകൻ തടസ്സമാകുമെന്ന ചിന്തയെ തുടർന്നാണ് കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.

മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി റോഡ് സൈഡിൽ ഉപേക്ഷിക്കുകയായിരുന്നു. ആക്രിവസ്തുക്കൾ ശേഖരിക്കുന്നയാളാണ് പെട്ടിയിൽ നിന്ന് മൃതദേഹം കണ്ടത് പൊലീസിൽ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു.  ഇരുവരും കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Assam horror: Woman and lover held for murder of 10-year-old son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.