എബിൻ, അഭിജിത്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
പൂക്കോട്ടുംപാടം: വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. തൃശൂർ കൊടകര സ്വദേശി ചെങ്ങിണിയാടൻ എബിൻ (23), ചാലക്കുടി കുറ്റിക്കാട് സ്വദേശി പുലിക്കനത്ത് അഭിജിത് (19) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടനും സംഘവും പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് വാങ്ങി നിലമ്പൂരിലെ ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പിടിയിലായ എബിൻ കഞ്ചാവ്, കളവ് തുടങ്ങിയ കേസുകളിലെ പ്രതി പട്ടികയിലുള്ളയാളാണ്. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരന്‍ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അമരമ്പലം നിലമ്പതിയിൽ വെച്ചാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ കെ. ബഷീർ, എം. അസൈനാർ, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടിനിബിൻ ദാസ്, ജിയോ ജേക്കബ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.