രാജ്മോഹൻ നായർ
Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ
കോട്ടയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പിടികൂടി. പനച്ചിക്കാട് പാക്കിൽ ചിത്തിര വീട്ടിൽ രാജ്മോഹൻ നായരെയാണ് (58) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് കത്രിക കൊണ്ട് കുത്തുകയായിരുന്നു.
ഇവരുടെ പരാതിയെത്തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആർ, സി.പി.ഒമാരായ മണികണ്ഠൻ, പ്രകാശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.