Posted On
date_range Updated On
date_range 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 60കാരൻ അറസ്റ്റിൽ
തലയോലപ്പറമ്പ്: 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 60കാരൻ അറസ്റ്റിൽ. ബ്രഹ്മമംഗലം വടക്കേ ചേംബലയിൽ തോമസിനെയാണ് പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് സംഭവം. വീട്ടിൽ ജോലിക്കു നിന്ന പെൺകുട്ടിയെ വീട്ടുകാർ വിദേശത്തുപോയ സമയത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടുകാർ തിരിച്ചുവന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. സി.ഐ ജയൻ, എസ്.ഐമാരായ എൻ.ജി. സിവി, സുധീരൻ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.