അബ്ദുൽ
ഖാദർ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെ പിടിയിൽ
കൽപകഞ്ചേരി: വൈലത്തൂരിൽ കഞ്ചാവ് വിൽപനക്കിടെ മധ്യവയസ്കൻ പിടിയിൽ. ബംഗ്ലാംകുന്ന് ചോലക്കൽ തൂമ്പിൽ അബ്ദുൽ ഖാദറാണ് (50) കൽപകഞ്ചേരി എസ്.ഐ ബി. പ്രദീപ് കുമാറും സംഘവും പിടികൂടിയത്.
വിൽപനക്കായി സൂക്ഷിച്ച 40 പാക്കറ്റ് കഞ്ചാവാണ് പിടികൂടിയത്. വൈലത്തൂർ ടൗൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപന. നേരത്തേ കഞ്ചാവ് ഉപയോഗിച്ച കേസിൽ ഇയാൾക്കെതിരെ കേസുണ്ട്. സി.പി.ഒമാരായ കെ. അഭിമന്യു, അനീഷ് പീറ്റർ, കെ.പി. ശൈലേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.