വൈവാഹിക വെബ്​സൈറ്റിലൂടെ പരിചയ​പ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച്​ കടന്നുകളഞ്ഞ മുൻ സൈനികൻ പിടിയിൽ

പൂനെ: വൈവാഹിക വെബ്​സൈറ്റിലൂടെ പരിചയ​പ്പെട്ട പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്​ത ശേഷം കടന്നുകളഞ്ഞ 31കാരനെ പൂനെ പൊലീസ്​ റിമാൻഡ്​ ചെയ്​തു. തന്നെ പീഡിപ്പിച്ച്​ കടന്ന്​​ കളഞ്ഞ ശേഷം ഇയാൾ മൊബൈൽ നമ്പർ ബ്ലോക്ക്​ ചെയ്​തതായി പെൺകുട്ടി പരാതിപ്പെട്ടു.

കർണാടകയിലെ ബെൽഗാമിലെ കുംബത്​ഗിരി സ്വദേശിയായ ഭവ്​രോ പാട്ടീലാണ്​ പിടിയിലായത്​. 2018ൽ ഇയാൾ സായുധ സേനയിൽ നിന്ന് കടന്നുകളഞ്ഞതാണെന്നും വൈവാഹിക വെബ്​സൈറ്റിലൂടെ പരിചയപ്പെട്ട നിരവധി സ്​ത്രീകളെ വഞ്ചിച്ചതായും പൊലീസ്​ പറഞ്ഞു.

​ 2018 മുതൽ ഈ വർഷം നവംബർ 20 വരെ പൂനെ, ലാത്തൂർ, അഹമദ്‌നഗർ എന്നിവിടങ്ങളിലായി പ്രശാന്തിനെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിൻഹഗഡ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

താനൊരു ​ൈസനികനാണെന്നാണ്​ പ്രശാന്ത്​ പരാതിക്കാരിയോട്​ പറഞ്ഞത്​. ഉടൻ ജോലിക്ക്​ ഹാജരാകണമെന്ന്​ പറഞ്ഞ്​ വിവാഹ നിശ്ചയം നടത്താമെന്ന് നടിച്ചാണ്​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന്​ ഹിന്ദുസ്​ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

നവംബർ 18ന് ദഗ്ദുഷേത് ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് പെൺകുട്ടിയും പ്രശാന്തും കണ്ടുമുട്ടിയത്​. കാണു​േമ്പാൾ പ്രശാന്ത്​ സായുധ സേനയുടെ യൂനിഫോമിലായിരുന്നു. സിംഹഗഡ് റോഡിലെ ലോഡ്ജിൽ വെച്ച്​ വിവാഹം ചെയ്​തുവെന്ന്​ നടിച്ച പ്രതി കാറിനുള്ളിൽ വെച്ച് ​ൈ​ലംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പെൺകുട്ടി ലോഡ്ജിൽ നിന്ന് പോയ ശേഷം പ്രശാന്ത്​ അവളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ബന്ധം വിച്ഛേദിക്കുകയും ചെയ്​തു. 

Tags:    
News Summary - 'army man' became incommunicado after having sex with woman met on matrimonial portal remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.