ഡെറാഡ്യൂൺ: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകക്കേസിൽ ബി.ജെ.പി മുൻ നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ.
കേസിലെ പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് കോട് വാർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം, മകളുടെ ഘാതകർക്ക് വധശിക്ഷ നൽകണമെന്ന് അങ്കിതയുടെ അമ്മ സോണി ദേവി ആവശ്യപ്പെട്ടു.
2022ലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. അങ്കിതയെ പുൽകിതും അറസ്റ്റിലായ രണ്ട് പേരും കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം റിസോർട്ട് തകർക്കുകയും തീയിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയുടെ നിർദേശപ്രകാരം റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.