ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണവും ഡയമണ്ടും കവർന്നു

അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് 15 പവൻ സ്വർണാഭരണവും, നാല് ലക്ഷത്തിൻ്റെ ഡയമണ്ട് ആഭരണങ്ങളും കവർന്നു. കോതകുളങ്ങര സായ് സദനിൽ ലീലാമ്മ മേനോൻ്റെ (70) വീട്ടിലാണ് വൻ മോഷണം നടന്നത്.

വീട്ടുകാർ വ്യാഴാഴ്ച രാവിലെ ഏഴിന് ലീലാമ്മയുടെ കൊല്ലം കൊട്ടിയത്തുള്ള ബന്ധുവിൻ്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.15ഓടെയാണ് മടങ്ങിയെത്തിയത്. വീട് തുറക്കാൻ നോക്കിയപ്പോൾ മുൻ വശത്തെ വാതിലിൻ്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറിക്കകത്ത് കയറി നോക്കിയപ്പോൾ അലമാരയിലെ വസ്ത്രങ്ങളും, വിലപ്പെട്ട രേഖകളെല്ലാം വാരി വിതറിയ നിലയിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാരയിലെ സേഫിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും, ഡയമണ്ടും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഏകദേശം 10 ലക്ഷത്തിൻ്റെ മോഷണമാണ് നടന്നത്. ലീലാമ്മ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മക്കളെല്ലാം വിദേശത്താണ്.

മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ ലീലാമ്മ അങ്കമാലി പൊലീസിനെ വിവരമറിയിച്ചു.  പൊലീസ്, വിരലടയാള വിദഗ്ദർ, ഡോഗ് സ്കോഡ് അടക്കം പരിശോധന നടത്തി. മോഷ്ടാവിൻ്റെ വിരലടയാളം ലഭിച്ചിട്ടുണ്ട്.  ഒറ്റക്ക് താമസിക്കുന്ന ലീലാമ്മയുടെ വീടുമായി അടുപ്പമുള്ളവരോ, അടുത്തറിയാവുന്നവരോ, ലീലാമ്മ ഏതാനും ദിവസം വീട്ടിലില്ലാത്ത വിവരം അറിയാവുന്നവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Tags:    
News Summary - An unoccupied house was broken into and gold and diamonds were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.