ജോണി,ബെന്നി
നെടുങ്കണ്ടം: പൊത്തക്കള്ളിയിൽനിന്ന് 80,000 രൂപയുടെ അലുമിനിയം പൈപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ കൂത്താട്ടുകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.
പൊത്തക്കള്ളി സ്വദേശി നെല്ലിവേലിൽ വീട്ടിൽ ജോണാണ് (59) അറസ്റ്റിലായത്. മറ്റൊരു പ്രതി മുനിയറ സ്വദേശി കുഴികുളത്ത് ബെന്നിയെ (52) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം മൂന്നിന് രാത്രിയാണ് പൊത്തക്കള്ളി സ്വദേശി ചാക്കോയുടെ എസ്റ്റേറ്റിൽനിന്ന് 40ഓളം അലുമിനിയം പൈപ്പുകൾ മോഷ്ടിച്ചത്. ബെന്നിയുടെ പെട്ടി ഓട്ടോയിൽ അലുമിനിയം പൈപ്പുകൾ മുറിച്ചു കയറ്റി രാജാക്കാടുള്ള ആക്രിക്കടകളിൽ വിറ്റതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. പൈപ്പുകൾ കടത്താൻ ഉപയോഗിച്ച ഓട്ടോയും ഏതാനും പൈപ്പും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഉടുമ്പൻചോല എസ്.എച്ച്.ഒ അബ്ദുൽ ഖനി, എസ്.ഐ ഷിബു മോഹൻ, എ.എസ്.ഐ ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.