പ​ന്ത​ള​ത്ത് പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​രെ

പ​രി​ശോ​ധി​ക്കു​ന്നു

മദ്യപിച്ച് വാഹനം ഓടിച്ച പത്തിലധികം പേരെ പിടികൂടി ആൽക്കോ വാൻ

പ​ന്ത​ളം: ആ​ൽ​ക്കോ സ്​​കാ​ൻ വാ​ൻ പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വാ​ഹ​നം ഓ​ടി​ച്ച പ​ത്തോ​ളം പേ​രെ പി​ടി​കൂ​ടി. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച വാ​ൻ ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ​ത്ത​നം​തി​ട്ട-​ആ​ല​പ്പു​ഴ ജി​ല്ല അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ന്നു.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച പ​ത്തി​ല​ധി​കം പേ​രെ ക​ണ്ടെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യി വാ​ഹ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചെ​ത്തി​യ​വ​ർ എ​ത്ര ശ​ത​മാ​നം മ​ദ്യം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്ന മെ​ഷീ​നാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ല​ഹ​രി പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്ന മെ​ഷീ​ൻ വാ​ഹ​ന​ത്തി​ലു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന ചെ​ല​വേ​റി​യ​താ​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ന്ത​ള​ത്ത് എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Alco scan van caught more than 10 people who were driving under the influence of alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.