Posted On
date_range Updated On
date_range 15 വർഷത്തിനുശേഷം മോഷണക്കേസ് പ്രതി അറസ്റ്റിൽ
മൂലമറ്റം: 15 വർഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം ഇന്‍റർമീഡിയറ്റ് തുരുത്തിക്കര സിബുവിന്‍റെ വീട്ടിൽ 2007ൽ രാത്രി 12ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 15 പവൻ സ്വർണവും 1400 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ തമിഴ്‌നാട് തേനി കാമാക്ഷിപുരം സ്വദേശി ഷോളയപ്പനെയാണ് (42) തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്.
കേസിൽ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നുപേരും നേരത്തെ പിടിയിലാവുകയും പ്രതികൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.