കസ്റ്റഡിയിൽനിന്ന്​ രക്ഷപ്പെട്ട പ്രതി പിടിയിൽ

വ​ള്ളി​കു​ന്നം: വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജീ​പ്പി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി വീ​ണ്ടും പി​ടി​യി​ൽ. വ​ള്ളി​കു​ന്നം യ​ദു ഭ​വ​ന​ത്തി​ൽ യ​ദു​വാ​ണ് (18) പി​ടി​യി​ലാ​യ​ത്. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സ്കൂ​ൾ പ​ഠ​ന​കാ​ല​യ​ള​വി​ലെ പെ​ൺ​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ ക​യ​റി പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വി​ടെ വെ​ച്ച് ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Accused arrested on escaped from custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.