അച്ചു
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കായംകുളം: മുതുകുളം സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ പുതിയവിള രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ അച്ചുവാണ് (26) അറസ്റ്റിലായത്.
സ്നേഹം നടിച്ച് വശത്താക്കിയശേഷം തട്ടിക്കൊണ്ടുപോയി പ്രതിയുടെ സേലത്തെ ബന്ധുവീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഷാഹിന, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.