വയോധിക ദമ്പതിമാരെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

പത്തനംതിട്ട : മുൻവിരോധം കാരണം വയോധികദമ്പതിമാരെ ആക്രമിച്ച പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. അയിരൂർ തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ എലിസബത്ത് ഫിലിപ്പിനും(63), ഭർത്താവിനും മർദനമേറ്റ സംഭവത്തിലെ പ്രതി, കടയാർ തടിയിൽ ബി വില്ലയിൽ വീട്ടിൽ ബിജോ എബി ജോൺസാണ് (42) പിടിയിലായത്.

വ്യാഴാഴ്ച രാവിലെ 7.30ന് ദമ്പതികളുടെ വീടിന്മുന്നിലാണ് സംഭവം. എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused arrested in case of beating elderly couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.