അർജുൻ
Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ പ്രതി പിടിയിൽ
ബാലുശ്ശേരി: പുതുവത്സരാഘോഷത്തിന്റെ മറവിൽ ഓട്ടോഡ്രൈവറെ മർദിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയുംചെയ്ത കേസിൽ ഒരാളെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോക്കല്ലൂർ സ്വദേശി അർജുൻ (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഒരു കേസിൽ പ്രതിയുടെ പേരിൽ കോടതി വാറന്റ് നിലനിൽക്കുന്നതിനാൽ പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.