അലക്സ്
Posted On
date_range Updated On
date_range പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
പാലാ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കിടങ്ങൂർ കുമ്മണ്ണൂർ മുല്ലശ്ശേരി വീട്ടിൽ അലക്‌സിനെയാണ് (24) പാലാ പൊലീസ് പിടികൂടിയത്. 17 വയസ്സുള്ള പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തറിയുന്നത്.
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്‍റെ നിർദേശപ്രകാരം പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സി.പി.ഒ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.