മുഹമ്മദ് അഷറഫ്
Posted On
date_range Updated On
date_range എം.ഡി.എം.എ: ഒളിവിലായ പ്രതി പിടിയിൽ
കാസർകോട്: എം.ഡി.എം. കേസിൽ പൊലിസിനെ വെട്ടിച്ച് കടന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അഷറഫാണ് (26) അറസ്റ്റിലായത്. ഈ കേസിൽ മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാല് പ്രതികളിൽ മൂന്നുപേരെ പിടിച്ചിരുന്നു.
ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു അഷ്റഫ്. മേൽപറമ്പ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അനീഷ്, സ്ക്വാഡ് അംഗളായ സി.പി.ഒ സുബാഷ്, സജീഷ് എന്നിവർ ചേർന്ന് പ്രതിയെ തലപ്പാടിയിൽ വെച്ചാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.