Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വടകര: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ പട്ടായിപറമ്പ് യൂനുസിനെ (34) എടച്ചേരി എസ്.ഐ കെ.ടി. കിരൺ അറസ്റ്റ് ചെയ്തു. ടോയ് ലറ്റിൽ പ്രവേശിച്ച യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. വടകര വനിത സെൽ സി.ഐ എം. ഉഷാകുമാരിക്കാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.