കലൂരിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
കൊച്ചി: കലൂരിൽ ഡി.ജെ പാർട്ടി നടത്തിയ യുവാവിനെ കുത്തിക്കൊന്നു. പരിപാടി നിയന്ത്രിച്ച തൃപ്പൂണിത്തുറയിൽ വാടകക്ക് താമസിക്കുന്ന രാജേഷാണ് (24) മരിച്ചത്.
രാജേഷിന്‍റെ വയറിലും കൈക്കുമാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ആക്രമണത്തിനിരയായ ഉടനെ രാജേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. രാത്രി ഒമ്പതിന് ഡി.ജെ പാര്‍ട്ടി അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും സംഘാടകര്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു.
തുടർന്ന് പതിനൊന്നോടെ സംഘമായെത്തിയ അക്രമികള്‍ സംഘാടകര്‍ ആരെന്ന് ചോദിക്കുകയും രാജേഷിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.