പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

മരട്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊഴിയൂര്‍ കൈപ്പുറത്തില്‍ വീട്ടില്‍ അമല്‍ റാമാണ് (18) പിടിയിലായത്.

വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തി സമൂഹമാധ്യമം വഴി പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A young man was arrested for molested a minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.