Posted On
date_range Updated On
date_range രണ്ടാം ക്ലാസ് വിദ്യാർഥികൾ ഏറ്റുമുട്ടി; ഏഴു വയസുകാരന് ദാരുണാന്ത്യം
ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഷിക്കോഹാബാദിലെ പ്രൈമറി സ്കൂളിൽ സഹപാഠികളുമായുള്ള വഴക്കിനിടെ രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കിഷൻപുർ ഗ്രാമത്തിൽ തിങ്കളാഴ്ച ശിവം എന്ന വിദ്യാർഥിയും മറ്റുചില വിദ്യാർഥികളും തമ്മിൽ വഴക്കുണ്ടാവുകയും മറ്റു വിദ്യാർഥികൾ കുട്ടിയുടെ നെഞ്ചിലേക്ക് ചാടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവം (7) ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതരെ ചോദ്യംചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.