Posted On
date_range Updated On
date_range 32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
തൃപ്പൂണിത്തുറ: 32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡിഷയിൽനിന്ന് എറണാകുളം ഭാഗത്ത് കഞ്ചാവ് കച്ചവടത്തിനായി കൊണ്ടുവന്ന എബ്രഹാം നായിക്കിനെയാണ് (29) തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽനിന്ന് തൃപ്പൂണിത്തുറ പൊലീസ് പിടികൂടിയത്.
ഡി.സി.പി ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി.ഐ ലാൽകുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്, എ.എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ ജയേഷ്, ബേസിൽ ജോയി, പോൾ മൈക്കിൾ, ദിപിൻ ദാസ്, ബൈജു, രഞ്ജിത്ത് ലാൽ, സി.പി.ഒമാരായ സുമോദ്, ജിജി, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.