സക്കീർ മുഹമ്മദ്
Posted On
date_range Updated On
date_range കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
പന്തളം: 'യോദ്ധാവ്' ലഹരിയുടെ ഭാഗമായ പരിശോധന ജില്ലയിൽ തുടരുന്നതിനിടെ ബുധനാഴ്ച രാത്രി പന്തളം തോന്നല്ലൂരിൽനിന്ന് കഞ്ചാവ് പിടിച്ചു. പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായി. ദക്ഷിണ ദിനാച്ചൂർ ജില്ലയിൽ ബാരഗ് ഗ്രാം സ്വദേശി സക്കീർ മുഹമ്മദാണ് (33) പന്തളം പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിയിലായത്.
40 ഗ്രാം കഞ്ചാവ് കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. എസ്.ഐമാരായ ബി.എസ്. ശ്രീജിത്ത്, ഷിജു, സി.പി.ഒ സുരേഷ്, ഹോം ഗാർഡ് സനൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.