തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്കൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്കൻ ജീവനൊടുക്കിയ നിലയിൽ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പേയാട് സ്വദേശികളായ കുമാറും ആശയുമാണു മരിച്ചത്.

ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണു കണ്ടെത്തിയത്. കുമാർ സ്വകാര്യ ടിവി ചാനലിലെ കാമറമാനാണ്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

രണ്ടു ദിവസം മുൻപാണു ലോഡ്‍ജിൽ കുമാർ മുറിയെടുത്തതെന്നാണു ലോഡ്ജിലെ ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇരുവരെയും പുറത്തുകാണാതായതോടെ ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശ കഴിഞ്ഞ ദിവസമാണ് വീടുവിട്ടറങ്ങിയത്.

Tags:    
News Summary - A middle-aged man committed death by killing a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.