Posted On
date_range Updated On
date_range പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു
വാഴ്സോ: പോളണ്ടിൽ വാക്തർക്കത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ജോർദാൻ പൗരൻമാരുമായുള്ള വാക്തർക്കത്തിനിടെയാണ് സംഭവം. ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടിൽ കൊല്ലപ്പെടുന്നത്.
പോളണ്ടിലെ ഇന്ത്യൻ എംബസിയാണ് സൂരജിന്റെ കുടുംബത്തെ വിവരം അറിയിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കൊലപാതകമായതിനാൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. അഞ്ചുമാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.