വിനോദ്
കൊച്ചി: വളർത്തുനായ് കുരച്ചതിനെത്തുടർന്ന് ഉത്തരേന്ത്യൻ സ്വദേശികളുടെ ക്രൂരമർദനമേറ്റ ഹൈകോടതി ജീവനക്കാരൻ മരിച്ചു. എറണാകുളം മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വീട്ടില്‍ പി.ബി. വിനോദാണ് (53) മരിച്ചത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു.
വളർത്തുനായ് കുരച്ചപ്പോൾ നായയെ ആക്രമിച്ച ഉത്തരേന്ത്യന്‍ സ്വദേശികളെ തടയാനെത്തിയ വിനോദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ക്ക് സാരമായി ക്ഷതമേറ്റ് മാർച്ച് 25 മുതല്‍ വിനോദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
വിനോദ് മരിച്ചതിന് പിന്നാലെ മർദിച്ച സംഭവത്തിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാല്‍വകുപ്പിലെ പോസ്റ്റല്‍ അസിസ്റ്റന്റുമാരായ ഉത്തര്‍പ്രദേശ് സ്വദേശികളായ അശ്വനി ഗോള്‍ക്കര്‍ (27), കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍കാരനായ ഉത്കര്‍ഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികള്‍. സംസ്കാരം പിന്നീട്. ഭാര്യ: സിന്ധു. മക്കള്‍: ദേവേശ്വര്‍ (കോതമംഗലം എം.എ കോളജ് ബി.കോം വിദ്യാര്‍ഥി), ദിയ (അമൃത നഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.