ലഹരിമരുന്ന് നൽകി പണം തട്ടുന്ന യുവതി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

മട്ടാഞ്ചേരി: ലഹരി മരുന്ന് നൽകി ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലെ യുവതിയടക്കം മൂന്ന് പേർ തോപ്പുംപടി പൊലീസി‍െൻറ പിടിയിലായി. ഇടപ്പള്ളി തോപ്പിൽ വീട്ടിൽ ടിജോ റെൻസ്(30), തൃശൂർ പേരാമംഗലം സ്വദേശിനി ജ്യോത്സന(26), വാഴക്കാല കൂനംതൈ കടിയിരിക്കൽ വീട്ടിൽ പി.എസ്. സഫീർ(27) എന്നിവരാണ് പിടിയിലായത്. ആളുകളെ വലയിലാക്കി ഇവരുടെ സങ്കേതത്തിലേക്ക് വിളിച്ച് വരുത്തി നിർബന്ധിച്ച് ലഹരി നൽകി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.

സ്ത്രീകളെയാണ് ഇവർ കൂടുതലും വലയിലാക്കുന്നത്. ഈ മാസം 22ന് തോപ്പുംപടിയിലുള്ള ഒരു യുവതിയെ പ്രതികൾ വാടകക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വിളിച്ച് വരുത്തിയതിന് ശേഷം മർദിക്കുകയും മയക്ക് മരുന്ന് നൽകി പണവും എ.ടി.എം കാർഡുകളും തട്ടിയെടുക്കുകയും ചെയ്തിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, തോപ്പുംപടി ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലായത്.

Tags:    
News Summary - A gang of drug extortionists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.